സി.പി.ഐ.എം. പഴഞ്ഞി ലോക്കല്‍ സമ്മേളനത്തിന് മുന്നോടിയായി സംഘാടക സമിതി യോഗം ചേര്‍ന്നു.

സി.പി.ഐ.എം.പഴഞ്ഞി ലോക്കല്‍ സമ്മേളനത്തിന് മുന്നോടിയായി സംഘാടക സമിതി യോഗം ചേര്‍ന്നു. എരിയ സെക്രട്ടറി എം.എന്‍.സത്യന്‍ ഉദ്ഘാടനം ചെയ്യ്തു. എരിയ കമ്മറ്റി അംഗം എന്‍. കെ. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. ഒക്ടോബര്‍ 12,13 തിയ്യതികളിലായി ലോക്കല്‍ സമ്മേളനം നടക്കും 12 ന് പ്രതിനിധി സമ്മേളനം ബാബു പുലിക്കോട്ടില്‍ നഗറില്‍ തൃശ്ശൂര്‍ ജില്ലാ കമ്മറ്റി അംഗം എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. 13 ന് റെഡ് വാളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും പൊതുയോഗം സീതാറാം യച്ചൂരി നഗറില്‍ നടക്കും.സംഘാടക സമിതി ഭാരവാഹികളായ എ.എ.മണികണ്ഠന്‍, യദു കൃഷ്ണ, പി.കെ.കൗസല്യ, കെ.കെ.സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image