ഡല്‍ഹി എ.കെ.ജി ഭവനിലെത്തി വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് സിപിഎം കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കുന്നംകുളം നഗരത്തില്‍ നടന്ന പ്രതിഷേധ പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം എം. ബാലാജി ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.എന്‍. സത്യന്‍, ഏരിയ സെക്രട്ടറി കെ. കൊച്ചനിയന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ബി. പ്രവീണ്‍, പി.ജി. ജയപ്രകാശ്, സി.ജി. രഘുനാഥ്, സീത രവീന്ദ്രന്‍, കെ.ബി. ജയന്‍, പത്മം വേണുഗോപാല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



