28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം

ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം

2024 – 25 വാര്‍ഷിക പദ്ധതി ചെലവ് പുരോഗതിയില്‍ ജില്ലയിലെ മികച്ച തദ്ദേശസ്ഥാപനത്തിനുള്ള ആദരം കളക്ടറേറ്റിലെ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിഎസ് പ്രിന്‍സ് എന്നിവരില്‍ നിന്നും ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഏറ്റുവാങ്ങി. സാമ്പത്തിക വര്‍ഷത്തില്‍ 100% വാര്‍ഷിക പദ്ധതി ചെലവ് നടത്തിയതിനുള്ള പുരസ്‌കാരമാണ് ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചത്. സെക്രട്ടറി ഐപി പീതാംബരന്‍, വൈസ് പ്രസിഡണ്ട് കെ വി കബീര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

ADVERTISEMENT
error: Content is protected !!