26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam കനാലിലും പാടങ്ങളിലും മീന്‍പിടുത്തം തകൃതി

കനാലിലും പാടങ്ങളിലും മീന്‍പിടുത്തം തകൃതി

117

മഴ പെയ്തതോടെ കനോലി കനാലിലും പാടശേഖരങ്ങളിലും മീന്‍പിടുത്തം തകൃതിയായി. അണ്ടത്തോട്, അകലാട്, മന്ദലാംകുന്ന്, പാലപ്പെട്ടി ഭാഗങ്ങളില്‍ കനോലി കനാലില്‍ വീശുവല ഉപയോഗിച്ചും, കുട്ടാടാന്‍ പാടശേഖരത്തിലെ പുന്നയൂര്‍, കുരഞ്ഞിയൂര്‍, കാവുട്ടി ചിറ, ഈച്ചിപ്പാടം പ്രദേശങ്ങളില്‍ ചൂണ്ടയിട്ടുമാണ് മീന്‍ പിടുത്തം സജീവമായിരിക്കുന്നത്. കുറച്ച് പേര്‍ക്കിത് വിനോദമാണെങ്കില്‍ മറ്റു ചിലര്‍ക്കിത് ഉപജീവനത്തിനുള്ള ഉപാധിയുമാണ്. കനാലിലെയും സമീപ സ്വകാര്യകുളങ്ങളില്‍ നിന്നും വലിയതോതില്‍ മത്സ്യം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ചെമ്പല്ലി, പരല്‍, പൂട്ട, കണമ്പ്, കോലാന്‍, ബ്രാല്‍, ഏട്ട തുടങ്ങിയവ മീനുകളാണ് യഥേഷ്ടം ലഭിച്ചത്. പരിസരപ്രദേശങ്ങളില്‍ വെച്ച് തന്നെ വില്‍പ്പനയും സജീവമാണ്.

ADVERTISEMENT
error: Content is protected !!