തൃശ്ശൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 21 മുതല്‍ 24 വരെ കുന്നംകുളത്ത് നടക്കും. സംഘാടക സമിതി രൂപീകരണയോഗം കുന്നംകുളം ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ. അജിതകുമാരി അധ്യക്ഷയായി. കുന്നംകുളം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി. സോമശേഖരന്‍, കൗണ്‍സിലര്‍ ബിജു സി. ബേബി, വി.കെ. സുനില്‍കുമാര്‍, എ.ഇ.ഒ – എ.മൊയ്തീന്‍, പി.ഐ. റസിയ, എച്ച്.എം. ഫോറം കണ്‍വീനര്‍ ഡെന്നി കെ. ഡേവിഡ്, കെ.കെ. മജീദ്, എ.എസ്. മിഥുന്‍, അധ്യാപക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT