32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

45

കുന്നംകുളം ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളിന്റെ 2026-27 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പ്രാര്‍ത്ഥന ആലപിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കളഭം തൊട്ട് സ്വീകരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി ജയപ്രകാശ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

ബാലസഹായ സമിതി പ്രസിഡന്റ് അജിത്ത് എം. ചീരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, നഗരസഭ വിദ്യാഭ്യാസ കലാ-കായിക സ്ഥിരം സമിതി അധ്യക്ഷയും കൗണ്‍സിലറുമായ ആര്‍ഷ ജിജു, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ മിഷ സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ ശ്രീജിത്ത് ആവേന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിസി എന്‍. ജെ., എ.എസ് ഗിരീഷ് കുമാര്‍, ബെന്‍സണ്‍ വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിനുശേഷം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി ജയപ്രകാശ് കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.

 

ADVERTISEMENT
error: Content is protected !!