ജപമാല മാസാചാരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ കുടുംബ കൂട്ടായ്മകളില്‍ നിന്നുള്ള ജപമാല റാലി സമാപിച്ചു. ഡീക്കന്‍ സാല്‍വിന്‍ കണ്ണനായ്ക്കല്‍ ജപമാല ഭക്തിയെ കുറിച്ച് സന്ദേശം നല്‍കി. സഹ. വികാരി ഫാ. പ്രകാശ് പുത്തൂര്‍ ദിവ്യകാരുണ്യ വാഴ്വും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നല്‍കി. ആഗോള മിഷന്‍ ഞായറിനോടാനുബന്ധിച്ച് ഫുഡ് ഫെസ്റ്റും മിഷന്‍ ലേലവും സംഘടിപ്പിച്ചു.
വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബിരിയാണി സ്റ്റാള്‍, ലൈവ് പോപ്പ് കോണ്‍, ലൈവ് ഓംലെറ്റ്, കപ്പ മീന്‍, കപ്പ ബീഫ്, വിവിധ തരം ചായ, പായസം, ചില്ലി ഗോപി,പാനി പൂരി, മസാല പൂരി, തുടങ്ങി വൈവിധ്യമാര്‍ന്ന ഭക്ഷണ സാധനങ്ങള്‍ ഉണ്ടായിരുന്നു.
ADVERTISEMENT