അനുസ്മരണ സമ്മേളനം കലാനിരൂപകന്‍ എം.ജെ. ശ്രീചിത്രന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എ. എസ്. ദി വാകരന്‍ അധ്യക്ഷനായി.വെള്ളാറ്റഞ്ഞൂര്‍ ശങ്കരന്‍ നമ്പീശന്‍ സ്മാരക പുരസ്‌കാരം മദ്ദള കലാകാരന്‍ കലാ മണ്ഡലം ഹരിദാസന്‍ (വരവൂര്‍), വെള്ളാറ്റഞ്ഞൂര്‍ രാമന്‍ നമ്പീശന്‍ സ്മാരക പുരസ്‌കാരം കൊമ്പുവാദ്യ വിദഗ്ധന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍, യുവ മദ്ദള കലാകാരനുള്ള ചാലക്കുടി നമ്പീശന്‍ സ്മാരക പുരസ്‌കാരം കലാമണ്ഡലം കെ.പി. രഞ്ജിത്ത് എന്നിവര്‍ക്ക് ട്രസ്റ്റ് പ്രസിഡന്റ് സമ്മാനിച്ചു. കഥകളിനടന്‍ കലാനിലയം ഗോപിയെ ചടങ്ങില്‍ ആദരിച്ചു. ഡോ. എം.എന്‍. വിനയകുമാര്‍ ശങ്കരന്‍ നമ്പീശന്‍ അനുസ്മരണ പ്രഭാഷണം നടത്തി.വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ഷോബി, ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, സി.എഫ്. ജോയ്, കലാ നിരൂപകന്‍ ശ്രീവത്സന്‍ തിയ്യാടി, പി.എന്‍. അനില്‍, വാസുദേവന്‍ മു തുവറ, ദിനേശ് സതീശന്‍, സുമതി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് മേജര്‍സെറ്റ് പഞ്ചവാദ്യം അരങ്ങേറി.
മദ്ദളവിദ്വാന്‍ വെള്ളാറ്റഞ്ഞൂര്‍ ശങ്കരന്‍ നമ്പീശന്‍ സ്മാരക ട്രസ്റ്റിന്റെ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും നടന്നു
ADVERTISEMENT