27.9 C
Kunnamkulam
Sunday, August 23, 2026
Home Bureaus Erumapetty കുടിവെള്ള പദ്ധതിയുടെ പൊട്ടിയ പൈപ്പുകള്‍ പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു

കുടിവെള്ള പദ്ധതിയുടെ പൊട്ടിയ പൈപ്പുകള്‍ പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു

33

 

കടങ്ങോട് പഞ്ചായത്തിലെ പന്നിത്തടം മാത്തൂര്‍ ചേമ്പന്‍സ് റോഡിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പൊട്ടിയ പൈപ്പുകള്‍ പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ഇരുപതാം വാര്‍ഡ് നമ്പര്‍ സൈബുന്നിസാ ഷറഫുവിന്റെ ഇടപെടലിന്റെ ഭാഗമായാണ് പൈപ്പുകള്‍ പുനസ്ഥാപിക്കുന്നത്. അക്കിക്കാവ്- കേച്ചേരി ബൈപ്പാസ് റോഡ് നിര്‍മാണത്തിന്റെ ഭാഗമായാണ് പന്നിത്തടം സെന്റിലുള്ള കുടിവെള്ള വിതരണം പൈപ്പുകള്‍ പൊട്ടിയത്. ഇതിന് തുടര്‍ന്ന് മാത്തൂര്‍ ചേമ്പന്‍സ് റോഡിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു. മേഖലയിലെ നിരവധി കുടുംബങ്ങള്‍ വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടിലായിരുന്നു. വാര്‍ഡ് മെമ്പര്‍ സൈബുന്നിസ ഷറഫുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്തിനും പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. തുടര്‍ന്ന് മെമ്പര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ഉത്തരവ് നല്‍കി. തുടര്‍ന്ന് കുടിവെള്ള കണക്ഷന്‍ പുനസ്ഥാപിക്കാനുള്ള പണികള്‍ ആരംഭിച്ചത്.

ADVERTISEMENT
error: Content is protected !!