24.2 C
Kunnamkulam
Friday, August 7, 2026
Home Bureaus Perumpilavu ശബരിമല ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

ശബരിമല ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

62

 

പെരുമ്പിലാവ് കൊരട്ടിക്കരയില്‍ ശബരിമല ദര്‍ശനത്തിനായി കര്‍ണാടകയില്‍ നിന്നും എത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊരട്ടിക്കര സെന്ററിന് സമീപം ഞായറാഴ്ച്ച് പുലര്‍ച്ചെ 4.45 ഓടെയായിരുന്നു അപകടം. ഇടവഴിയില്‍ നിന്നുംറോഡിലേക്ക് കയറി വന്ന മറ്റൊരു വാഹനത്തെ കണ്ട് പെട്ടന്ന് ബ്രേക്കിട്ടപ്പോഴാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികില്‍ കൂട്ടിയിട്ടിരുന്ന മണ്‍കൂനയില്‍ ഇടിച്ചാണ് കീഴ്‌മേല്‍ മറിഞ്ഞത്.കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

ADVERTISEMENT
error: Content is protected !!