തൃത്താരം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ തൃത്താല ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന് നവംബര്‍ 11 ന് തുടക്കമാവും. ഒരു മാസം നീണ്ട് നില്‍ക്കുന്ന ജനകീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആധുനിക രീതിയിലുള്ള ഗ്യാലറിയുടെ കാല്‍ നാട്ടല്‍ കര്‍മ്മം തൃത്താല സി.ഐ സതീഷ് കുമാര്‍ നിര്‍വഹിച്ചു. ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം അലിയാറിന് കൈമാറികൊണ്ട് സി.ഐ നിര്‍വഹിച്ചു. എം ആര്‍. മനേഷ്, കെ.അഷറഫ്, എം.മണികണ്ഠന്‍, ടി ടി. റാഫി, എം ടി. ഉമ്മര്‍, കെ വി.മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT