28.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kechery സംഘാടക സമിതി രൂപീകരണയോഗം നടന്നു

സംഘാടക സമിതി രൂപീകരണയോഗം നടന്നു

48

സി.പി.ഐ.എം കണ്ടാണശ്ശേരി ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണയോഗം നടന്നു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവുമായ ഉഷ പ്രഭുകുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എസ്. ധനന്‍ അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം കെ.ജി പ്രമോദ്, ലോക്കല്‍ സെക്രട്ടറി കെ.കെ.സതീശന്‍, ലോക്കല്‍ കമ്മിറ്റി അംഗം പി.എ. മുസ്തഫ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി എന്‍.എസ്. ധനന്‍ (ചെയര്‍മാന്‍) കെ.കെ. സതീശന്‍ (കണ്‍വീനര്‍), പി.എ. മുസ്തഫ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. നവംബര്‍ മൂന്ന്, നാല് തിയ്യതികളിലാണ് കണ്ടാണശ്ശേരി ലോക്കല്‍ സമ്മേളനം നടക്കുക

 

ADVERTISEMENT
error: Content is protected !!