25.2 C
Kunnamkulam
Monday, July 13, 2026
Home Bureaus Chavakkad മണത്തല അയിനിപ്പുള്ളിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

മണത്തല അയിനിപ്പുള്ളിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ചാവക്കാട് മണത്തല അയിനിപ്പുള്ളിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പരപ്പില്‍ത്താഴം അംഗന്‍വാടിക്കടുത്ത് കരുമത്തില്‍ സുനില്‍കുമാറിന്റെ ഭാര്യ ശില്‍പ്പ(35) യെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വ്യാഴാഴ്ച്ച
വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. വീടിന്റെ അടുക്കള ഭാഗത്തെ ജനലില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ മണത്തല ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)

ADVERTISEMENT
error: Content is protected !!