23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Punnayurkulam സൗജന്യ മെഡിക്കല്‍ ക്യാമ്പും ‘കാരുണ്യം’ കുടുംബ സംഗമവും

സൗജന്യ മെഡിക്കല്‍ ക്യാമ്പും ‘കാരുണ്യം’ കുടുംബ സംഗമവും

25

പുന്നയൂര്‍ക്കുളം പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും, കാരുണ്യം കുടുംബ സംഗമവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണവും നടത്തി. കാരുണ്യം കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ പരിപാടിയില്‍ കൗണ്‍സിലറും ഫിസിയോളജിസ്റ്റുമായ ഡോക്ടര്‍ നഹില ക്ലാസടുത്തു. ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് വീട്ടിവളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ക്യാമ്പിന് ഹോമിയോ ഡോക്ടര്‍മാരായ, ജമാലുദ്ധീന്‍, മിസിരിയ എന്നിവര്‍ നേതൃത്വം നല്‍കി. നൂറിലധികം രോഗികള്‍ക്കുളള മരുന്നും റിലീഫ് കിറ്റും വിതരണം ചെയ്തു. മരുന്നു വിതരണത്തിന് കാരുണ്യം ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ ആറ്റുപുറം, ഷെരീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാരുണ്യം വൈസ് ചെയര്‍മാന്‍ ഷെരീഫ് പാണ്ടോത്തയില്‍ സ്വാഗതവും വനിതാ വിംഗ് അദ്ധ്യക്ഷ സഫിയ കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു. കാരുണ്യം വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ പാറയില്‍, എക്‌സിക്യൂട്ടീവ് അംഗം റാഫി പരൂര്‍, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!