പുന്നയൂര്‍ക്കുളം കിഴക്കേ ചെറായി യുവധാര കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. യുവധാര ജിസിസിയുടെ സഹകരണത്തോടെ കിഴക്കേ ചെറായി യുവധാര നഗറില്‍ സംഘടിപ്പിച്ചഅനുമോദന ചടങ്ങ് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ.സക്കീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷെഹീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രേമ സിദ്ധാര്‍ത്ഥന്‍, വാര്‍ഡ് മെമ്പര്‍ ശോഭ പ്രേമന്‍, ഇ.പി.സുഭാഷ്, കുഞ്ഞിമോന്‍ മാസ്റ്റര്‍, സലിം ചെറായി, വി.യൂനസ്, വിഷ്ണുദാസ്, സി.കെ.റിയാസ്, തുടങ്ങിയവര്‍ സംസാരിച്ചു. വി. താജുദ്ദീന്‍ സ്വാഗതവും ഹിജാസ് ഹൈദര്‍ നന്ദിയും പറഞ്ഞു.