24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Punnayurkulam ‘പെരുന്നാള്‍ പെരുമ’ സംഘടിപ്പിച്ചു

‘പെരുന്നാള്‍ പെരുമ’ സംഘടിപ്പിച്ചു

44

വടക്കേക്കാട് യൂത്ത് പവറും, എന്‍എംകെ സ്മാരകവും സംയുക്തമായി പെരുന്നാള്‍ പെരുമ എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. യൂത്ത് പവര്‍ പ്രസിഡന്റ് ഇര്‍ഫാന്‍, സെക്രട്ടറി നസല്‍, തഫ്കീം, ആബില്‍, മുബീന്‍ തുടങ്ങിയവരും മറ്റംഗങ്ങളും ചേര്‍ന്ന് ശേഖരിച്ച ചികിത്സാസഹായധനം പഞ്ചായത്ത് പ്രസിഡന്റ് നബീല്‍ എന്‍എംകെക്ക് കൈമാറി. കുടിയില്‍ ബക്കര്‍ ഓര്‍മദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിക്കലും കലാസന്ധ്യയും ഉണ്ടായിരുന്നു. വാര്‍ഡ് മെമ്പര്‍ ശ്രീധരന്‍ മാക്കാലിക്കല്‍ പുരസ്‌ക്കാര വിതരണം നടത്തി.

ADVERTISEMENT
error: Content is protected !!