29.2 C
Kunnamkulam
Saturday, August 15, 2026
Home Bureaus Kechery ചൂണ്ടല്‍ ഗ്രാമീണ വായനശാലയില്‍ ജി ശങ്കരപ്പിള്ള അനുസ്മരണം

ചൂണ്ടല്‍ ഗ്രാമീണ വായനശാലയില്‍ ജി ശങ്കരപ്പിള്ള അനുസ്മരണം

33

ചൂണ്ടല്‍ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ജി ശങ്കരപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു.വായന പക്ഷാചരണത്തിന്റെ ഭാഗമായി വായനശാല സംഘടിപ്പിക്കുന്ന രണ്ടാമത്തെ പരിപാടിയാണ് ജി ശങ്കരപ്പിള്ള അനുസ്മരണം വായനശാലഹാളില്‍ നടന്ന അനുസ്മരണ ചടങ്ങ് നാടക പ്രവര്‍ത്തകനും സിനിമാ സീരിയല്‍ നടനുമായ മുരുകന്‍ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് മധു ചൂണ്ടല്‍ അധ്യക്ഷനായി.വായനശാല നിര്‍വാഹ സമിതി അംഗങ്ങളായ സി.ജെ.ഫ്രാന്‍സിസ് സുലൈമാന്‍, സി.ജെ.ജിജു, ടി. എല്‍.ജോസഫ്, ലൈബ്രേറിയന്‍ ഹേമലത,പത്മിനി, മോഹിനി തുടങ്ങിയവര്‍ സംസാരിച്ചു.യോഗത്തിനുശേഷം കബനി തീയേറ്റേഴ്‌സിന്റെ ബാനറില്‍ പ്രസാദ് ലീല അവതരിപ്പിച്ച ഏകംഗ നാടകം അരങ്ങേറി. നാടക് ഭാരവാഹികളായവിദ്യാധരന്‍, ബാബു വൈലത്തൂര്‍, , റോഷന്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി നാടക് ഗുരുവായൂര്‍ കുന്നംകുളം മേഖല കമ്മിറ്റിയുമായി സഹകരിച്ചാണ് വായനശാല ജി ശങ്കരപ്പിള്ള അനുസ്മരണയോഗം സംഘടിപ്പിച്ചത്.

 

ADVERTISEMENT
error: Content is protected !!