പ്ലാസ്റ്റിക് പാത്രം മുഖത്ത് കുടുങ്ങി അവശനായ തെരുവ് നായയ്ക്ക് രക്ഷകനായി സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍

 

ഭക്ഷണാവശിഷ്ടങ്ങള്‍ തേടുന്നതിനിടെ മുഖത്ത് പ്ലാസ്റ്റിക് പാത്രം കുടുങ്ങി അവശനായ തെരുവ് നായയ്ക്ക് രക്ഷകനായി സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍. ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ദിവസങ്ങളായി പാത്രം കുടുങ്ങിയ നിലയില്‍ അലഞ്ഞുതിരിയുകയായിരുന്നു ഈ നായ. വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നായയെ പിടികൂടി മുഖത്തെ പാത്രം മുറിച്ചുമാറ്റിയത്. പ്ലാസ്റ്റിക് പാത്രം നീക്കം ചെയ്തതോടെ ദിവസങ്ങളായി ശ്വാസമെടുക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടിയിരുന്ന നായ സുരക്ഷിതമായി മടങ്ങി.

 

ADVERTISEMENT