30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu അരുവായി ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഇല്ലംനിറ നടത്തി

അരുവായി ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഇല്ലംനിറ നടത്തി

67

പഴഞ്ഞി അരുവായി ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഇല്ലംനിറ നടത്തി. ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ വിശേഷ പൂജകള്‍ നടന്നു. ഇല്ലംനിറ ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി വേണാട് ശിവപ്രസാദ് നമ്പൂതിരി, കീഴ്ശാന്തി കുല്‍ദീപ് മിശ്ര എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പൂജിച്ച നെല്‍കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. ക്ഷേത്രം ഭരണ സമിതി ഭാരവാഹികളും ഭക്തജനങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!