30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Kechery കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ടാണശ്ശേരി പഞ്ചായത്ത് സമ്മേളനം നടത്തി

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ടാണശ്ശേരി പഞ്ചായത്ത് സമ്മേളനം നടത്തി

15

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ടാണശ്ശേരി പഞ്ചായത്ത് സമ്മേളനം നടന്നു. ആളൂര്‍ യുവജനസമാജം വായനശാലയില്‍ നടന്ന സമ്മേളനത്തില്‍ സംഘടനാ രേഖ അവതരിപ്പിച്ചു കൊണ്ട് മേഖല പ്രസിഡണ്ട് പ്രൊഫസര്‍ ബ്രനീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് അഡ്വ.സിന്ധു ഷാജു അധ്യക്ഷയായി. സെക്രട്ടറി സത്യപാലന്‍ മാസ്റ്റര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രഡിഡണ്ട് മിനി ജയന്‍, പി കെ രാജന്‍ മാസ്റ്റര്‍, എം.കെ.സോമന്‍, മേഖല ഭാരവാഹികളായ ലാര്‍സണ്‍ മാസ്റ്റര്‍ പി കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!