26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ കലാസാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നടത്തി

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ കലാസാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നടത്തി

41

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി മഹോത്സവത്തിനോടനുബന്ധിച്ചുള്ള കലാസാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം റവന്യു ഇന്‍സ്‌പെക്ടര്‍മാരായ എ. രജ്ഞിനി, പി.ബി.ബിജു, തിരുവില്വാമല ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എന്‍.ദീപേഷ്, ക്ഷേത്രം ഉപദേശകസമിതി പ്രസിഡണ്ട് അഡ്വ.ബിനു ചന്ദ്രന്‍, ഉപദേശകസമിതി സെക്രട്ടറി സി. എസ്.ബൈജു, ദേവസ്വം ഓഫീസര്‍ ജി.ശ്രീരാജ്എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകന്‍ അനൂപ് ശങ്കറും കലാകാരന്മാരും അവതരിപ്പിച്ച ഭക്തിഗാനസന്ധ്യ അരങ്ങേറി.

ADVERTISEMENT
error: Content is protected !!