അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികളുടെ മലയാള ഭാഷാപഠനത്തിന്റെ ഭാഗമായി എഴുത്തും വായനയും ലളിതമായി അഭ്യസിക്കുന്നതിനു വേണ്ടി കിളികൊഞ്ചല്‍ എന്ന പേരില്‍ പഠന ക്ലാസ് നടത്തി. പഴഞ്ഞി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് സാബു അയിനൂര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക മേഴ്‌സി മാത്യു അധ്യക്ഷത വഹിച്ചു. പഠന ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരായ
പി കെ അബൂബക്കര്‍, ബബിത, സന്ധ്യ, റിജ, ദിവ്യ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ADVERTISEMENT