27.7 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് അപകടം

കുന്നംകുളത്ത് സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് അപകടം

കുന്നംകുളം – പട്ടാമ്പി റോഡിലെ വണ്‍വേയില്‍ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസ്സില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.30 നാണ് അപകടമുണ്ടായത്. പട്ടാമ്പി റോഡില്‍ നിന്നും ബൈജു റോഡിലേക്കുള്ള വണ്‍വേ തിരിഞ്ഞു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിനെ കുന്നംകുളം കോഴിക്കോട് റൂട്ടിലെ സര്‍വീസ് നടത്തുന്ന മഹാരാജ എന്ന സ്വകാര്യ ബസ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസിന്റെ മധ്യഭാഗം കെഎസ്ആര്‍ടിസി ബസ്സില്‍ ഇടിക്കുകയായിരുന്നു.

ADVERTISEMENT
error: Content is protected !!