വയനാടിന് കൈത്താങ്ങാകുവാന്‍ കുന്നംകുളത്തെ ഓട്ടോ തൊഴിലാളികള്‍ സര്‍വ്വീസ് ആരംഭിച്ചു

 

വയനാട്ടിലെ പ്രകൃതിദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങാകുവാന്‍ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി കുന്നംകുളം ടൗണിലെ ഓട്ടോ തൊഴിലാളികള്‍ സര്‍വ്വീസ് ആരംഭിച്ചു. ഓട്ടോ ലൈറ്റ് മോട്ടോഴ്‌സ് ഡ്രൈവേഴ്‌സ് യൂണിയന്‍ സിഐടിയു ജില്ലാ ക്യാമ്പയിനിന്റെ ഭാഗമായി കുന്നംകുളം മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം പി ജി ജയപ്രകാശ് ഫ്‌ലാഗ് ഓഫ് ചെയ്തു.കുന്നംകുളം മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, സ്വാഗതം പറഞ്ഞ യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗം സി കെ രവി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.എ വേലായുധന്‍, പി.ടി ചേറു എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image