കുന്നംകുളം നഗരസഭാ ഓഫീസിനോട് ചേര്‍ന്നുള്ള റോഡില്‍ ഉപജീവനമാര്‍ഗനത്തിനായി ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തുന്നതിനിനിടയാണ് അജ്ഞാതര്‍ ലോട്ടറി ടിക്കറ്റ് കവര്‍ന്നത്. തുടര്‍ന്ന് ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി വില്‍പ്പനയ്ക്കായുള്ള 60 കാരുണ്യ ടിക്കറ്റുകള്‍ ശാന്തകുമാരിക്ക് സമ്മാനിച്ചു. കുന്നംകുളം എസ്.എച്ച്.ഒ യു .കെ ഷാജഹാന്‍ ടിക്കറ്റുകള്‍ കൈമാറി. നഗരസഭ കൗണ്‍സിലറും ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റുമായ ലെബീബ് ഹസ്സന്‍, സെക്രട്ടറി ഷെമീര്‍ ഇഞ്ചിക്കാലയില്‍ , ജിനാഷ് തെക്കേകര, ഡേജോ ചിരന്‍, പി. സതീഷ് കുമാര്‍, കെ.എസ് സന്തോഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ADVERTISEMENT