26.8 C
Kunnamkulam
Sunday, October 18, 2026
Home Bureaus Kunnamkulam ‘വണ്‍ ഗോള്‍ വണ്‍ ട്രീ’ പ്രചരണത്തില്‍ കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും

‘വണ്‍ ഗോള്‍ വണ്‍ ട്രീ’ പ്രചരണത്തില്‍ കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും

172

 

ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട്പരിസ്ഥിതി സംരക്ഷണ സന്ദേശം കൈമാറുന്ന ‘വണ്‍ ഗോള്‍ വണ്‍ ട്രീ’ പ്രചരണത്തില്‍ കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പങ്കാളികളായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഫാ. ജേക്കബ് പീനിക്കപ്പറമ്പില്‍ സി.എം.ഐ. കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈകള്‍ കൈമാറി.ഓരോ ഗോളിനും ഓരോ വൃക്ഷം നട്ടുപിടിപ്പിക്കുക എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഫാ. ജേക്കബ് പീനിക്കപറമ്പില്‍ പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവഃ ഫാ: ഡോ:ജോസ് താണിക്കല്‍ സി എം ഐ പരിപാടിക്ക് നേതൃത്വം നല്‍കി.വിദ്യാര്‍ത്ഥികള്‍ വൃക്ഷത്തൈകള്‍ ഏറ്റുവാങ്ങി സ്‌കൂള്‍ പരിസരത്തും വീടുകളിലും നട്ടുപിടിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

ADVERTISEMENT
error: Content is protected !!