വണ്‍വേ സംവിധാനം ലംഘിച്ച് വാഹനങ്ങള്‍ കടന്നുവരുന്നത് കുന്നംകുളത്തെ നാലുംകൂടിയ പ്രധാന ജങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ശനിയാഴ്ച രാത്രി ജങ്ഷനില്‍ ഏറെ നേരമാണ് ഗതാഗതം സ്തംഭിക്കുന്ന സാഹചര്യമുണ്ടായത്. തൃശൂര്‍, പട്ടാമ്പി ഭാഗങ്ങളില്‍ നിന്ന് ബസുകളും കണ്ടെയ്‌നര്‍ ലോറികളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഒരേസമയം ജങ്ഷനിലെത്തിയതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. വണ്‍വേ സമയം അവസാനിക്കുന്നതിക്കുന്നതിനു മുമ്പു തന്നെ ഭാര വാഹനങ്ങള്‍ ഉള്‍പ്പെടുയുള്ളവ ഒനീറോ ജങ്ഷനില്‍ നിന്ന് നിയമം ലംഘിച്ച് പോലിസ് സ്‌റ്റേഷനു മുമ്പിലൂടെ കടന്നുവന്നതും പ്രശ്‌നം കൂടുതല്‍ വഷളാക്കി. ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് വാഹനയാത്രികരും കാല്‍നടയാത്രക്കാരുള്‍പ്പെടെയുള്ളവരും ഏറെ ബുദ്ധിമുട്ടനുഭവിച്ചു. ജങ്ഷനില്‍ വണ്‍വേ നിയമലംഘനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ആവശ്യമായ സമയങ്ങളില്‍ കൂടുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു



