28.3 C
Kunnamkulam
Wednesday, July 8, 2026
Home Bureaus Kunnamkulam തലക്കോട്ടുക്കര മഹാദേവ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠയും സഹസ്രകലശവും; ജൂലൈ 8 മുതൽ തുടക്കമാകും

തലക്കോട്ടുക്കര മഹാദേവ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠയും സഹസ്രകലശവും; ജൂലൈ 8 മുതൽ തുടക്കമാകും

ബുധനാഴ്ച്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആചാര്യവരണം, മുളയിടല്‍, പ്രസാദ ശുദ്ധി, അസ്ത്രകലശപൂജ, രാക്ഷോഘ്‌ന ഹോമം, വാസ്തു ഹോമം മാസ്തലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം അത്താഴപൂജ തുടങ്ങിയ ചടങ്ങുകളോടെയാണ് പുന:പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് തുടക്കമാകുക. 11 ദിവസങ്ങളിലായി നടക്കുന്നപുനഃപ്രതിഷ്ഠ, കര്‍പ്പൂരാദി – നവീകരണ സഹസ്രകലശ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രിമാരായ കരകന്നൂര്‍ വടക്കേടത്ത് നാരായണന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ആലുവ തന്ത്രവിദ്യാപീഠം പ്രിന്‍സിപ്പല്‍ പി ബാലകൃഷ്ണ ഭട്ടിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പ്രമുഖ താന്ത്രിക ആചാര്യന്‍മാര്‍, വൈദിക ശ്രേഷ്ഠന്മാര്‍ തുടങ്ങിയവര്‍ പുനഃപ്രതിഷ്ഠ ചടങ്ങുകളില്‍ പങ്കെടുക്കും. പ്രധാന പ്രതിഷ്ഠയായ ശിവന് പുറമെ സ്വയംഭൂവായ ശിവനും ഉള്ള കേരളത്തിലെ അപൂര്‍വ്വക്ഷേത്രങ്ങളില്‍ ഒന്നാണ് തലക്കോട്ടുകര ശിവക്ഷേത്രം പ്രതിഷ്ഠയായ ശിവനും, സ്വയംഭൂവായ ശിവനും പ്രത്യേകമായാണ്പുന തിഷ്ഠ, കര്‍പ്പൂരാദി നവീകരണ സഹസ്രകലശ ചടങ്ങകള്‍ നടക്കുക.

ADVERTISEMENT
error: Content is protected !!