ലയണ്‍ ഇയറിന് തുടക്കമിട്ട് മെഡിക്കല്‍ കോളേജ് യൂണിവേഴ്‌സിറ്റി ലയണ്‍സ് ക്ലബ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു.

25

ലയണ്‍ ഇയറിന് തുടക്കമിട്ട് മെഡിക്കല്‍ കോളേജ് യൂണിവേഴ്‌സിറ്റി ലയണ്‍സ് ക്ലബ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു. മുണ്ടത്തിക്കോട് ഡി വി എല്‍ പി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് റിജിയന്‍ ചെയര്‍മാന്‍ ലയണ്‍ ലിജോ ജോര്‍ജ്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലയണ്‍ എ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കറിവേപ്പിലതോട്ട നിര്‍മാണം, പ്രമേഹ പരിശോധന കിറ്റ് വിതരണം, ചൈല്‍ഡ് ഫുഡ് കാന്‍സര്‍ പ്രോടീന്‍ കിറ്റ് വിതരണം, വിഷന്‍ ഐ പ്രോട്ടക്ഷന്‍ ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം, ഹരിത കര്‍മ്മസേനയെ ആദരിക്കല്‍ എന്നി പദ്ധതികള്‍ ആണ് ഏറ്റെടുത്തത്. ഡോക്ടര്‍സ് ഡേ യില്‍ ഡോക്ടര്‍ സതീഷ്‌കുമാറിനെ ആദരിച്ചു. ലയണ്‍ സി ജെ ജോബി, ലയണ്‍ ജോയ്‌സി ഷാജു, മുണ്ടത്തിക്കോട് എന്‍ എസ് എസ് കരയോഗം പ്രസിഡന്റ് രാജു മാരാത്ത്, സ്‌കൂള്‍ പ്രധാന അദ്ധ്യാപിക വി സരസ്വതി, തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളേയും തിരഞ്ഞെടുത്തു.