ചിറമനേങ്ങാട് ശ്രീ കുന്നമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ആനയൂട്ടും മഹാഗണപതി ഹോമവും നടത്തി. ക്ഷേത്രം തന്ത്രി വടക്കേടത്ത് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി പുതുമന ഹരീഷ് നമ്പൂതിരി, വെളിച്ചപ്പാട് ശങ്കരനാരായണന്‍, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഷാജി വലിയറ, സെക്രട്ടറി ചന്ദ്രന്‍ നായര്‍, ജോയിന്‍ സെക്രട്ടറി കെ കെ ഷാജന്‍, ഖജാന്‍ജി അനില്‍ മാഷ്, വൈസ് പ്രസിഡന്റ് പി വി പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.