മലര്‍വാടി ബാലസംഘം എടക്കഴിയൂര്‍ ഏരിയയുടെ നേതൃത്വത്തില്‍ മഴവില്ല് ചിത്രരചന മത്സരം സംഘടിപ്പിച്ചു. സീതി സാഹിബ് വി.എച്ച്.എസ്.സിയില്‍ നടന്ന മത്സരം പ്രിന്‍സിപ്പാള്‍ ജോയ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. അസീസ് മന്ദലാംകുന്ന്, മുസ്തഫ പഞ്ചവടി, റസാക്ക് തിരുവത്ര, കുഞ്ഞുമുഹമ്മദ്, ജമീല പി.വി, ഏരിയ കോഡിനേറ്റര്‍ അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കോഡിനേറ്റര്‍ ഐ മുഹമ്മദാലി കുട്ടികളുമായി സംവദിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ ജോഷി നിര്‍വഹിച്ചു. ക്ലാസ്സ് അടിസ്ഥാനത്തില്‍ നാല് കാറ്റഗറിയിലാണ് മത്സരം സംഘടിപ്പിച്ചത്. ഓരോ കാറ്റഗറിയില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ ജില്ലയില്‍ നടക്കുന്ന മത്സരത്തിലേക്ക് യോഗ്യരായി നിശ്ചയിക്കപ്പെടും.
ADVERTISEMENT