26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Punnayurkulam ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷന്‍ പരിധിയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ പ്ലസ് വണ്‍ അധിക ബാച്ചുകള്‍ ലഭിച്ചു

ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷന്‍ പരിധിയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ പ്ലസ് വണ്‍ അധിക ബാച്ചുകള്‍ ലഭിച്ചു

155

ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷന്‍ പരിധിയിലെ വെളിയങ്കോട്, മാറഞ്ചേരി, പാലപ്പെട്ടി ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ പ്ലസ് വണ്‍ അധിക ബാച്ചുകള്‍ ലഭിച്ചു. വെളിയങ്കോട് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറിയില്‍ കൊമേഴ്‌സ്, മാറഞ്ചേരിയില്‍ കൊമേഴ്‌സും ഹ്യൂമാറ്റിക്‌സും, പാലപ്പെട്ടിയില്‍ കൊമേഴ്‌സുമാണ് പുതിയ ബാച്ചുകള്‍ അനുവദിച്ചത്. ഇനിയും സീറ്റുകള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പുതിയ ബാച്ചുകള്‍ അനുവദിച്ച സീറ്റുകളിലേക്ക് അപേക്ഷിക്കുവാന്‍ അവസരം ഉണ്ടായിരിക്കും. ഡിവിഷന്‍ പരിധിയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗവണ്‍മെന്റ് അനുവദിച്ച പുതിയ ബാച്ചുകളില്‍ സീറ്റുകള്‍ ലഭിക്കുമെന്നും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഡിവിഷന്‍ പരിധിയിലെ വിദ്യാലയങ്ങളില്‍ ഉടന്‍ സജ്ജമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഡിവിഷന്‍ മെമ്പര്‍ എ.കെ. സുബൈര്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!