27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Chavakkad മുനക്കകടവ് അഴിമുഖത്തെ പുലിമുട്ട് അപകടാവസ്ഥയിലായതിനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ചാവക്കാട് പോലീസിന്റെ മുന്നറിയിപ്പ്

മുനക്കകടവ് അഴിമുഖത്തെ പുലിമുട്ട് അപകടാവസ്ഥയിലായതിനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ചാവക്കാട് പോലീസിന്റെ മുന്നറിയിപ്പ്

മുനക്കകടവ് അഴിമുഖത്തെ പുലിമുട്ട് അപകടാവസ്ഥയിലായതിനാല്‍ വിനോദ സഞ്ചാരികള്‍ക്കും ചൂണ്ടയിടാന്‍ വരുന്നവര്‍ക്കും ചാവക്കാട് പോലീസിന്റെ മുന്നറിയിപ്പ്. സന്ദര്‍ശകരെ തടയുന്നതിനായി ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ വാര്‍ഡ് മെംബര്‍മാര്‍ സമീറ ഷരീഫ് പഞ്ചായത്ത് സെക്രട്ടറി പി.വൈ.സാജിത എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്നറിയിപ്പ് ബോര്‍ഡ് വെച്ചതിന് ശേഷം പുലിമുട്ടിലെ അപകട മേഖല സന്ദര്‍ശിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ചാവക്കാട് എസ്.എച്ച്.ഒ.-വി.വി.വിമല്‍ അറിയിച്ചു. പഞ്ചായത്ത് മെമ്പര്‍ സമീറ ഷരീഫ്, ചാവക്കാട് എസ്.എച്ച്.ഒ. വി വി വിമല്‍, മുനക്കകടവ് എസ്.ഐ. ലോഫി രാജ് , പൊതുപ്രവാര്‍ത്തകരായ കെ വി അഷ്റഫ്, പി.എം. ബീരു, എന്നിവര്‍ അടങ്ങിയ സംഘമാണ് അപകടമേഖല സന്ദര്‍ശിച്ചത്.

ADVERTISEMENT
error: Content is protected !!