മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വികസനത്തിന് മലപ്പുറം ജില്ലാ പഞ്ചായത്തനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് 46.62 സെന്റ് സ്ഥലം വാങ്ങി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. നിലവില്‍ 4500 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന് സ്ഥല പരിമിതി മൂലം ദുരിത പൂര്‍ണ്ണമായ സാഹചര്യമായിരുന്നു. ഇതു പരിഹരിക്കാന്‍ സ്‌കൂളിനടുത്ത് ഒരേക്കര്‍ ഭൂമി എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം വാങ്ങിയത്.
ADVERTISEMENT