28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Chavakkad നഷ്ടപ്പെട്ട ആഭരണം തിരികെ നല്‍കി എടക്കഴിയൂര്‍ സിതി സാഹിബ് സ്‌കൂളിലെ വിദ്യാര്‍ഥി മാതൃകയായി

നഷ്ടപ്പെട്ട ആഭരണം തിരികെ നല്‍കി എടക്കഴിയൂര്‍ സിതി സാഹിബ് സ്‌കൂളിലെ വിദ്യാര്‍ഥി മാതൃകയായി

നഷ്ടപ്പെട്ട ആഭരണം തിരികെ നല്‍കി എടക്കഴിയൂര്‍ സിതി സാഹിബ് സ്‌കൂളിലെ വിദ്യാര്‍ഥി മാതൃകയായി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് അമീന്‍ ആണ് കളഞ്ഞു കിട്ടിയ ആഭരണം അധ്യാപകനായ റയ്മണ്ടിനെ ഏല്‍പ്പിച്ചത്. തുടര്‍ന്ന് പ്രധാന അധ്യാപകനായ ജോഷി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉടമസ്ഥയായ നൂറ നജീബിന് കൈമാറി.ചാവക്കാട് എസ് ഐ ശ്രീജിത്ത് വിദ്യാര്‍ഥിയെ അനുമോദിച്ചു .വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ഷീന്‍ സി ജോണ്‍ , എസ് ആര്‍ ജി കണ്‍വീനര്‍ മിനി പീറ്റര്‍, അധ്യാപകരായ സിറാജുദ്ധീന്‍, അബ്ദുല്‍സലാം, പ്രിയങ്ക എന്നിവരും ഉണ്ടായി.

ADVERTISEMENT
error: Content is protected !!