അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ചാവക്കാട് യുവാവ് പിടിയിൽ.

347

അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കടപ്പുറം തൊട്ടാപ്പ് കുടപ്പള്ളിക്കടുത്ത് ചാലിൽ വീട്ടിൽ ഷഹറൂഫ്(24) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 3.73 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. ചാവക്കാട് ഇൻസ്പെക്ടർ എ പ്രതാപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.