25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam ഒരു ജനാധിപത്യരാജ്യം എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഉത്തമോദാഹാരണമാണ് ബിജെപി നേതൃത്വത്തിലുള്ള നരേന്ദ്രമോദി പ്രധാനമന്ത്രിയായുള്ള ഇന്ത്യയെന്ന് റവന്യു...

ഒരു ജനാധിപത്യരാജ്യം എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഉത്തമോദാഹാരണമാണ് ബിജെപി നേതൃത്വത്തിലുള്ള നരേന്ദ്രമോദി പ്രധാനമന്ത്രിയായുള്ള ഇന്ത്യയെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍

64

ഒരു ജനാധിപത്യരാജ്യം എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഉത്തമോദാഹാരണമാണ് ബിജെപി നേതൃത്വത്തിലുള്ള നരേന്ദ്രമോദി പ്രധാനമന്ത്രിയായുള്ള ഇന്ത്യയെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. പുന്നയൂര്‍ക്കുളത്ത് സി പി ഐ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ലാബോറട്ടറിയിലും കൊണ്ടുപോയ് പരിശോധിക്കാതെ തന്നെ ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഇന്ത്യയുടെ പ്രത്യേകതയായ ബഹുസ്വരതയെ ഇല്ലാതാക്കി ഫെഡറല്‍ മര്യാദ തകര്‍ക്കുകയാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പുന്നയൂര്‍ക്കുളത്ത് കാനം രാജേന്ദ്രന്‍ നഗറില്‍ നടത്തിയ സമ്മേളനത്തില്‍ സിവി ശ്രീനിവാസന്‍ പതാകയുയര്‍ത്തി. ഐ കെ ഹൈദരാലി രക്തസാക്ഷി പ്രമേയവും, പി.കെ രാജേശ്വരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ ജ്യോതി രാജ്, ഐ കെ ഹൈദരാലി, ബിനീഷ് ചില്ലിക്കന്‍ ,അനിഷ്മ ഷനോജ് എന്നിവരടങ്ങുന്ന പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ പിറ്റി പ്രവീണ്‍ പ്രസാദ്, സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങള്‍ അഡ്വാക്കറ്റ് പി കെ മുഹമ്മദ് ബഷീര്‍, രാജേശ്വരന്‍ , ശ്രീനിവാസന്‍, ഗീത രാജന്‍, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സംസ്ഥാന എക്‌സിക്യുട്ടിവ് അംഗങ്ങളായ സിഎന്‍ ജയദേവന്‍, വിഎസ് സുനില്‍കുമാര്‍, ജില്ലാ എക്‌സിക്യുട്ടിവ് അംഗം എന്‍ കെ സുബ്രമഹ്ണ്യന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!