അരിയന്നൂരിലെ വീട്ടില്‍നിന്ന് 10 പവന്‍ കവര്‍ന്ന സംഭവത്തില്‍ 8 പവന്‍ തിരികെ നല്‍കി മാപ്പപേക്ഷയുമായി മോഷ്ടാവ്

ഗുരുവായൂര്‍ അരിയന്നൂരിലെ വീട്ടില്‍നിന്ന് 10 പവന്‍ കവര്‍ന്ന സംഭവത്തില്‍ 8 പവന്‍ തിരികെ നല്‍കി മാപ്പപേക്ഷയുമായി മോഷ്ടാവ്. അരിയന്നൂര്‍ പോക്കാക്കില്ലത്ത് ഡോ: അബൂബക്കര്‍ മുഹമ്മദ് റാഫിയുടെ വീടിന്റെ പുറകുവശത്തുനിന്നാണ് സ്വര്‍ണ്ണാഭരണങ്ങളും ഒപ്പം മാപ്പപേക്ഷ എഴുതിയ കത്തും ലഭിച്ചത്. മോഷ്ടിച്ച 10 പവനില്‍ 2 പവന്‍ ഇതിനോടകം വിറ്റതായും ബാക്കി 8 പവന്‍ തിരികെ നല്‍കുന്നതായുമാണ് കത്തില്‍ പറയുന്നത്. മാപ്പ് ആവര്‍ത്തിച്ച് മോഷണക്കേസ് പിന്‍വലിക്കണമെന്നും മോഷ്ടാവ് കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ADVERTISEMENT