28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Velur എം.പി. കെ.രാധാകൃഷ്ണന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു

എം.പി. കെ.രാധാകൃഷ്ണന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു

മരത്തംക്കോട് സ്‌കൂള്‍ എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ചെയ്ത് നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ആലത്തൂര്‍ എം.പി. കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ പാടശേഖരത്തില്‍ അര ഏക്കര്‍ വരുന്ന വയലിലാണ് നെല്‍കൃഷി ചെയ്തത്. ഞാറ് നട്ടതും വളമിട്ട് പരിപാലിച്ചതും വിദ്യാര്‍ത്ഥികളാണ്. പി.ടി.എ, എസ്.എം.സി, ഒ.എസ്.എ എന്നീ സമിതികളുടെ സഹകരണത്തോടെയാണ് കൃഷി നടപ്പിലാക്കിയത്. നെല്ല് അരിയാക്കി പ്രദേശത്ത് വില്‍പ്പന നടത്തുവാനും ഇതില്‍ നിന്ന് ലഭിക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുവാനുമാണ് സ്‌കൂളിന്റെ തീരുമാനം .ഇതിനായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ തുണി സഞ്ചിയുടെ കൈമാറ്റവും എം.പി നിര്‍വ്വഹിച്ചു.കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ചടങ്ങിന് അധ്യക്ഷയായി.ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല്‍ ആദൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ.മണി,പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബീന രമേഷ്,  തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!