24.3 C
Kunnamkulam
Sunday, August 9, 2026
Home Bureaus Perumpilavu സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

36

പഴഞ്ഞി ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും എ.സി, മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ. ഹരിദാസന്‍, പഞ്ചായത്തംഗം കെ.ടി. ഷാജന്‍, പിടിഎ പ്രസിഡന്റ് സാബു ഐന്നൂര്‍, പ്രിന്‍സിപ്പല്‍ വെങ്കിട്ടമൂര്‍ത്തി, പ്രധാനാധ്യാപിക മേഴ്‌സി മാത്യു, വിരമിക്കുന്ന അധ്യാപകരായ പി.എം.മെഹര്‍ നിഖാര്‍, കെ.ജെ.ലോല എന്നിവര്‍ സംസാരിച്ചു. ദേശീയ-സംസ്ഥാന തല മല്‍സരത്തില്‍ വിജയികളായ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. കലാപരിപാടികളും അരങ്ങേറി.

ADVERTISEMENT
error: Content is protected !!