എം.പി സിദ്ധാര്‍ത്ഥന്‍ അനുസ്മരണം സംഘടിപ്പിച്ചു

സി.പി.എം നേതാവും എളവള്ളി ഗ്രാമപഞ്ചായത്തിന്റെയും, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രസിഡണ്ടുമായിരുന്ന എം.പി സിദ്ധാര്‍ത്ഥന്റെ 7-ാം ചരമ വാര്‍ഷികദിനം ആചരിച്ചു. സി.പി.എം ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദിനാചരണത്തിന്റെ ഭാഗമായി ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ചിറ്റാട്ടുകരയില്‍ നടന്ന അനുസ്മരണ ചടങ്ങ് സി.പി .എം മണലൂര്‍ ഏരിയ സെക്രട്ടറി സി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി.ജി സുബിദാസ് അധ്യക്ഷനായി. ആഷിക് വലിയകത്ത്, സി എഫ് രാജന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image