26 C
Kunnamkulam
Saturday, September 26, 2026
Home Bureaus Chavakkad സൗദി ദേശീയദിനം ആഘോഷിച്ച് ‘നമ്മൾ ചാവക്കാട്ടുകാർ’ സൗദി ചാപ്റ്റർ

സൗദി ദേശീയദിനം ആഘോഷിച്ച് ‘നമ്മൾ ചാവക്കാട്ടുകാർ’ സൗദി ചാപ്റ്റർ

5

സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനം ‘നമ്മള്‍ ചാവക്കാട്ടുക്കാര്‍’ സൗദി ചാപ്റ്റര്‍ വിപുലമായി ആഘോഷിച്ചു. ഷാഹിദ് അറക്കലിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച യോഗം ഡോ. സഞ്ജീദ് കബീര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മനാഫ് അബ്ദുള്ള, റസാഖ് മാട്ടുമ്മല്‍, ഷെഫീഖ് അലി, അബ്ദുല്‍ നാസര്‍, ഷാജഹാന്‍ ചാവക്കാട്, ഷെഹീര്‍ ബാബു, ആരിഫ് വൈശ്യംവീട്ടില്‍, ഇജാസ് ചാവക്കാട്, ഉമേഷ് ഗുരുവായൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫെര്‍മിസ് മടത്തൊടിയില്‍ സ്വാഗതവും അലി പൂത്താട്ടില്‍ നന്ദിയും പറഞ്ഞു. കേക്ക് മുറിച്ചു നടന്ന ആഘോഷപരിപാടിയില്‍ സൗദിയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു.

 

ADVERTISEMENT
error: Content is protected !!