30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu പരിസ്ഥിതി ദിനത്തില്‍ നടന്ന വിവാഹത്തിന് സമ്മാനമായി വൃക്ഷത്തൈ നല്‍കി പ്രകൃതി സംരക്ഷണ സംഘം

പരിസ്ഥിതി ദിനത്തില്‍ നടന്ന വിവാഹത്തിന് സമ്മാനമായി വൃക്ഷത്തൈ നല്‍കി പ്രകൃതി സംരക്ഷണ സംഘം

60

പരിസ്ഥിതി ദിനത്തില്‍ നടന്ന വനം വകുപ്പ് ഓഫീസറുടെ മകന്റെ കല്ല്യാണത്തിന് വിവാഹ സമ്മാനമായി വൃക്ഷത്തൈ നല്‍കി പ്രകൃതി സംരക്ഷണ സംഘം. ഗുരുവായൂര്‍ ഗോകുലം വനമാല റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സ് ആന്‍ഡ് ട്രീ ബ്രീഡിങ്‌ലെ ടെക്‌നിക്കല്‍ ഓഫീസറയ എസ്.ശിവദാസ് ജി.ഓമന ദമ്പതികളുടെ മകന്‍ ഹരികൃഷ്ണന്റെയും വൈശാലിയുടെയും വിവാഹ ചടങ്ങിലാണ് വൃക്ഷതൈ നല്‍കിയത്.

പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി എന്‍.ഷാജി തോമസ്,പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി,കുന്നംകുളം മേഖലാ കമ്മിറ്റി അംഗം റിയാസ് കരിക്കാട് എന്നിവര്‍ ചേര്‍ന്ന് നവദമ്പതികള്‍ക്ക് വൃക്ഷതൈ സമ്മാനിച്ചു.

ADVERTISEMENT
error: Content is protected !!