മണലൂര്‍ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള നവമണലൂര്‍ വികസന പദ്ധതിയുടെ ഭാഗമായി, കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തില്‍ ‘നവമ’ സാഹിത്യോത്സവം സംഘടിപ്പിച്ചു. ആഗസ്റ്റ് 22, 23, 24 തിയ്യതികളില്‍ മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ ഭരണസ്ഥാപനങ്ങളിലും സംഘടിക്കുന്നതിന്റെ ഭാഗമായാണ് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തും കൂനംമൂച്ചി ഗ്രാമീണ വായനശാലയും സംയുക്തമായി നവമ സാഹിത്യോത്സവം സംഘടിപ്പിച്ചത്. കൂനംമൂച്ചി സെന്റ് തോമസ് യു.പി. സ്‌കൂളില്‍ നടന്ന
സാഹിത്യോത്സവം കവി കരിം അരിയന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി. സജീപ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് സി.കെ.സുദീപ, സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍മാരായ വി.കെ.ദാസന്‍, വി.വി.തിലകന്‍, നിവ്യ റെനിഷ്, ഗ്രാമ പഞ്ചായത്ത് അംഗം വിനു ജോണ്‍സണ്‍, കൂനംമൂച്ചി ഗ്രാമീണ വായനശാല പ്രസിഡണ്ട് ജോമി ജോണ്‍സണ്‍, എന്നിവര്‍ സംസാരിച്ചു സാഹിത്യോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു.



