27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu പാലക്കാട് ഡിവിഷന്‍ വിഭജനം കേരളത്തിന്റെ റെയില്‍വേ വികസനത്തിന് തിരിച്ചടി ; എംപി കെ. രാധാകൃഷ്ണന്‍

പാലക്കാട് ഡിവിഷന്‍ വിഭജനം കേരളത്തിന്റെ റെയില്‍വേ വികസനത്തിന് തിരിച്ചടി ; എംപി കെ. രാധാകൃഷ്ണന്‍

55

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം കേരളത്തിലെ റെയില്‍വേ വികസനത്തെയും യാത്ര സൗകര്യങ്ങളെയും തകര്‍ക്കുന്ന തീരുമാനമെന്ന് കെ രാധാകൃഷ്ണന്‍ എംപി. പാലക്കാട് ഡിവിഷന്റെ ജീവനാഡിയായ മംഗലാപുരം മേഖലയെ വെട്ടിമാറ്റി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷന് നല്‍കാനുള്ള കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ തികച്ചും അന്യായമായ വിജ്ഞാപനം അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചതായും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. ഒക്ടോബര്‍ 1 മുതല്‍ നിലവില്‍ വരുന്ന ഈ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാനും, പാലക്കാട് ഡിവിഷന്റെ പൂര്‍ണ്ണരൂപം നിലനിര്‍ത്താനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് എംപി പറഞ്ഞു.

ADVERTISEMENT
error: Content is protected !!