29.7 C
Kunnamkulam
Sunday, August 23, 2026
Home Bureaus Perumpilavu പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പ്

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പ്

14

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ മൂന്നു ദിവസത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പിന് തുടക്കമായി. കുന്നംകുളം എസ്‌ഐ. കെ.എസ്.സജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സാജിത റസാഖ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജൂനിയര്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ രവ്യ, ഡ്രില്‍ ഇന്‍സ്ട്രക്റ്റര്‍ വിനീഷ ഉണ്ണികൃഷ്ണന്‍, സിപിഒ ആനന്ദ് ഹിരന്‍, അനീറ്റ ബിനു എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും സ്റ്റുഡന്റ് പോലീസ് കേഡറ്റുമായ എം കെ ഷെഹരിയാര്‍ കഥയും സംവിധാനവും നിര്‍വ്വഹിച്ച ഓപ്പറേഷന്‍ തൂഫാന്‍ എന്ന ലഹരിക്കെതിരെയുള്ള ലഘു ചിത്രീകരണവും പ്രദര്‍ശിപ്പിച്ചു. ത്രിദിന ക്യാമ്പിന്റെ ഭാഗമായി വിവിധ ബോധവല്‍ക്കരണ ക്ലാസുകള്‍, പരിശീലന സെഷനുകള്‍, ശില്‍പശാലകള്‍, തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

 

ADVERTISEMENT
error: Content is protected !!