24.7 C
Kunnamkulam
Thursday, August 13, 2026
Home Bureaus Velur നവരാത്രി ആഘോഷത്തിനും ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിനും തുടക്കമായി

നവരാത്രി ആഘോഷത്തിനും ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിനും തുടക്കമായി

49

മരത്തംകോട് കിടങ്ങൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിനും ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിനും തുടക്കമായി. വ്യാഴാഴ്ച വൈകുന്നേരം ദീപാരാധനക്ക് ശേഷം ക്ഷേത്രം മേല്‍ശാന്തി പെരുംബുള്ളി നാരായണന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ആചാര്യവരണം, കലവറ നിറക്കല്‍, ദേവി ഭാഗവത മാഹാത്മ്യ പാരായണവും പ്രഭാഷണവും നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ മുതല്‍ ഗായത്രി സഹസ്രനാമം, ലളിതാ സഹസ്രനാമം, ദേവി മാഹാത്മ്യ പാരായണം തുടര്‍ന്ന് സമൂഹ പ്രാര്‍ത്ഥനയും ദേവീ ഭാഗവത പാരായണവും വൈകീട്ട് മഹാ ആരതിയും, നാമപ്രദക്ഷിണം സ്റ്റേജ് ഇന കലാപരിപാടികളും ഉണ്ടായിരിക്കും.

ADVERTISEMENT
error: Content is protected !!