അന്‍സാര്‍ ഇംഗ്ലീഷ് സ്കൂളിലെ ജൂനിയര്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ 2026-27 അധ്യായന വര്‍ഷത്തെ പുതിയ ബാച്ച് ആരംഭിച്ചു.അച്ചടക്കം, ഉത്തരവാദിത്വം സാമൂഹിക പ്രതിബദ്ധത,നിയമബോധം തുടങ്ങിയവ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് എസ്പിസിയുടെ പ്രധാന ലക്ഷ്യം. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കുന്നംകുളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സി. വി മധു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സാജിത റസാഖ് അധ്യക്ഷത വഹിച്ചു. എസ് പി സി ഓഫീസര്‍മാരായ ആനന്ദ് ഹിരണ്‍, അനീറ്റ ബിനു എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. അധ്യാപകരും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.



