26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu കടവല്ലൂര്‍ പഞ്ചായത്ത് ഹരിത കര്‍മ്മ സേനക്ക് സ്വന്തമായി വാഹനം ലഭിച്ചു

കടവല്ലൂര്‍ പഞ്ചായത്ത് ഹരിത കര്‍മ്മ സേനക്ക് സ്വന്തമായി വാഹനം ലഭിച്ചു

77

കടവല്ലൂര്‍ പഞ്ചായത്ത് ഹരിത കര്‍മ്മ സേനക്ക് സ്വന്തമായി വാഹനം ലഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 330,000 രൂപ ചെലവഴിച്ചാണ് കടവല്ലൂര്‍ പഞ്ചായത്ത് ഹരിത കര്‍മ്മസേനക്ക് സ്വന്തമായി വാഹനം ലഭ്യമാക്കിയത്. നിലവില്‍ സേന വീടുകളില്‍ നിന്നു ശേഖരിക്കുന്ന അജൈവ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വാഹനം വാടകക്ക് എടുത്താണ് സംഭരണ കേന്ദ്രത്തില്‍ എത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പദ്മം വേണുഗോപാല്‍ മുന്‍കൈടുത്തതിന്റെ ഫലമായാണ് വാഹനമായത്. പദ്മം വേണുഗോപാല്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക് തൈക്കോല്‍ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ , പഞ്ചായത്ത് അംഗങ്ങളായ ഫസല്‍ റഹ്‌മാന്‍, ശ്യാംജിത, സി ഡി എസ് ചെയര്‍പേഴ്‌സന്‍ ശ്രീജ വേലായുധന്‍, ഹരിത കര്‍മ സേന അംഗങ്ങള്‍, കുടുംബശ്രീ മെമ്പര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT
error: Content is protected !!