മുണ്ടത്തിക്കോട് എന്‍.എസ്.എസ് വെങ്കിട്ടറാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രണ്ട് ദിവസത്തെ സ്‌കൂള്‍ കലോത്സവം ‘ചിലമ്പ് 2024’ ന് തിരിതെളിഞ്ഞു. തിരക്കഥാക്കൃത്തും, ടെലിവിഷന്‍ അവതാരകനുമായ ഹരി പി.നായര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജി.പി.ശ്രേയസ് സ്വാഗതവും സി. ജ്യോതിടീച്ചര്‍ നന്ദിയും പറഞ്ഞു. പ്രധാന അദ്ധ്യാപിക കെ.ഗിരിജ, സ്‌കൂള്‍ വികസന സമിതി അംഗം രാജൂ മാരാത്ത്, ഡി.വി.എല്‍.പി. സ്‌കൂള്‍ പ്രധാന അദ്ധ്യാപിക വി.സരസ്വതി, എം.കെ.ബിന്ദു എന്നിവര്‍ സംസാരിച്ചു. രണ്ടു ദിവസമായി 400ല്‍ പരം കുട്ടികള്‍ വിവിധ ഇങ്ങളിലായി മത്സരങ്ങളില്‍ മാറ്റുരക്കും.
ADVERTISEMENT